തൊഴിൽ സമ്മർദം; ജോലിയിൽ നിന്നൊഴിവാക്കാൻ ഗുജറാത്തിൽ യുവാവ് സ്വന്തം കൈവിരലുകൾ ഛേദിച്ചു

gujarat man chopped fingers

ജോലി സംബന്ധമായ സമ്മർദ്ദം മൂലം സൂറത്തിൽ 32 കാരനായ യുവാവ് ഇടത് കൈയിലെ നാല് വിരലുകൾ സ്വയം മുറിച്ച് മാറ്റി. അംഗപരമിതനെന്ന നിലക്ക് ജോലിയിൽ നിന്നും ഒ‍ഴിവായിക്കിട്ടുമെന്ന ധാരണയിലാണ് ഇയാൾ വിരലുകൾ ഛേദിച്ചത്. ബന്ധുവിന്റെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടിങ് വിഭാഗത്തിലാണ് മയൂർ താർപറ എന്ന യുവാവ് ജോലി ചെയ്തിരുന്നത്. എന്നാൽ തെ‍ഴിൽ മടുക്കുകയും ജോലി സമ്മർദം താങ്ങാനാകാതെ വരുകയും ചെയ്തതോടെ, ജോലിയിൽ നിന്നും രക്ഷപ്പെടാൻ യുവാവ് കണ്ടെത്തിയ മാർഗമായിരുന്നു വിരൽ മുറിച്ചു മാറ്റുക എന്നത്. കമ്പ്യൂട്ടർ ടൈപ്പിംഗ് ആവശ്യമായ ജോലിയിൽ നിന്നും വിരൽ ഇല്ലെങ്കിൽ തന്നെ ഒഴിവാക്കുമെന്നാണ് കരുതിയാണ് ഇയാൾ കടും കൈയ്ക്കിറങ്ങിയത്.

അന്വേഷിക്കാൻ എത്തിയ പൊലീസിനോട്, സുഹൃത്തിന്‍റെ വീട്ടിലേക്കുള്ള യാത്രക്കിടെ അപകടമുണ്ടായി എന്നാണ് മായൂർ പറഞ്ഞത്. അപകടത്തിൽ ബോധം നഷ്ടപ്പെട്ടെന്നും ഉണർന്നപ്പോൾ വിരലുകൾ നഷ്ടമായെന്നും ഇയാൾ മൊഴി നൽകി. എന്നാൽ സംശയം തോന്നിയ പോലീസ് വിശദമായി അന്വേഷിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന സത്യം കണ്ടെത്തിയത്.

ALSO READ; വിട പറഞ്ഞത് വിശ്വപ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യം കൈമുതലാക്കിയ ഇതിഹാസ കലാകാരൻ: റസൂൽ പൂക്കുട്ടി

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. താൻ തന്നെ പുതുതായി ഒരു കത്തി വാങ്ങിയെന്നും വിജനമായ സ്ഥലത്ത് വച്ച് വിരൽ മുറിച്ചു മാറ്റിയെന്നും ഇയാൾ സമ്മതിച്ചു. കത്തിയും വിരലുകളും ബാഗിൽ ആക്കി ഒരിടത്തു ഉപേക്ഷിക്കുകയും ചെയ്തു. തന്റെ അച്ഛന്റെ ബന്ധുവായ ആളുടെ സ്ഥാപനത്തിലായിരുന്നു തനിക്ക് ജോലിയൊന്നും ജോലിയിൽ കുടുങ്ങിപ്പോയെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കുടുംബബന്ധങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ തനിക്ക് ജോലി രാജി വക്കാനുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും ഇത് മാത്രമായിരുന്നു വഴിയെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

അനഭ് ജെംസ് എന്ന ഡയമണ്ട് വ്യാപാര കേന്ദ്രത്തിലായിരുന്നു മായൂർ ജോലി ചെയ്തിരുന്നത്. മാസം 50000 രൂപയായിരുന്നു ഇവിടത്തെ ശമ്പളം. വിവാഹം കഴിഞ്ഞ മായൂരിന് രണ്ടു വയസുകാരിയായ ഒരു കുട്ടിയുമുണ്ട്. സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News