ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍, സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായിരക്ഷപ്പെട്ടു

ബസ് ഡ്രൈവറുടെ സമയോചിത ഇടപെടപെടലില്‍ സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായിരക്ഷപ്പെട്ടു.കോഴിക്കോട് ചെറുവാടിയിലാണ് സംഭവം. റോഡില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രികന്‍ എതിരെ വന്നബസ് ഡ്രൈവറുടെ ഇടപെടലിനെ തുടര്‍ന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച്ച വൈകീട്ട് 6 മണിയോടെ കോഴിക്കോട് ചെറുവാടിയിലാണ് സംഭവം. റോഡില്‍ തെന്നി വീണ സ്‌കൂട്ടര്‍യാത്രികന്‍ എതിരെ വന്ന ബസിന്റെ അടിയില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലിമിറ്റഡ്‌സ്റ്റോപ്പ് ബസാണ് എതിരെ വന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരുഅപകടം ഒഴവായത്.

Also Read: ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

സമീപത്തെ ഒരു കടയിലെ സിസിടിവി യില്‍ ആണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസംഇതേറൂട്ടില്‍ സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികളും, അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിക്കിടയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News