എക്‌സിൽ വൈറൽ ആയി ഇന്ത്യൻ താരങ്ങളുടെ പോര് ; ഫ്ലയിങ് കിസ്സിന് ഗെയ്ക്‌വാദ് നൽകിയ മറുപടി – വീഡിയോ കാണാം

ദുലീപ് ട്രോഫി മത്സരത്തിനടയിൽ രണ്ട്‌ ഇന്ത്യൻ ഇന്ത്യൻ താരങ്ങളുടെ വില്ലൻ ഹീറോ കളി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഇന്ത്യ ഡി ബൗളർ ഹർഷിത് റാണയും, ഇന്ത്യ സി നായകൻ ഋതുരാജ് ഗെയ്‌ക്‌വാദും തമ്മിലായിരുന്നു പോര്. ആദ്യ ഇന്നിങ്സിൽ ഗെയ്ഗ്വാദിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹർഷിത് റാണ നൽകിയ ഫ്ളൈയിങ് കിസ്സിൽ നിന്നാണ് ആരംഭം. നേരത്തെ ഐപിഎല്ലിലും സമാനമായ ഫ്ലയിങ് കിസ് ആഘോഷത്തിന്റെ പേരിൽ വിവാദത്തിലാകുകയും ഒപ്പം വിമർശനവും നടപടിയും നേരിട്ട താരമാണ് ഹർഷിത് റാണ. ഒന്നാം ഇന്നിങ്സിന്റെ ആരംഭത്തിൽ ഇന്ത്യ സിയ്‌ക്കെതിരെ ആദ്യ നാല് ഓവറും മെയ്ഡനാക്കി ഹർഷിത് റാണ വീഴ്ത്തിയ 2 വിക്കറ്റുകളിൽ ഒന്ന് ഗെയ്ക്‌വാദിന്റേതായിരുന്നു. 19 പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി ഗെയ്ക്‌വാദ് പുറത്തായി മടങ്ങുമ്പോഴാണ്, ഹർഷിത് റാണ വിവാദ ഫ്ലൈയിങ് കിസ് സെലബ്രേഷൻ പുറത്തെടുത്തത്.

തുടർന്നാണ് ഗെയ്ഗ്വാദിന്റെ പ്രതികാരം എത്തിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഡിയ്ക്കായി ബോളിങ്ങിന് തുടക്കമിട്ട റാണ എറിഞ്ഞ ആദ്യ രണ്ടു പന്തിൽ തന്നെ ഗെയ്ക്‌വാദ് ബൗണ്ടറി നേടിക്കൊണ്ടാണ് വെടിക്കെട്ടിന് തുടക്കം ഇട്ടത്. 10 റൺസായിരുന്നു ആ ഓവറിൽ ഇന്ത്യ സി നായകൻ നേടിയത് . പിന്നീട് ഗെയ്ഗ്വാദിനെതിരെ റാണ എറിഞ്ഞ 7 പന്തിൽ 9 റൺസാണ് നേടിയത്. ഇതിലും രണ്ടു ബൗണ്ടറികൾ ഉൾപ്പെടുന്നു. അതോടെ റാണയെ മെല്ലെ ബൗളിങ്ങിൽ നിന്നും പിൻവലിച്ചു. 48 പന്തിൽ 46 റൺസ് റൺസായിരുന്നു ഗെയ്ക്‌വാദ് രണ്ടാം ഇന്നിങ്സിൽ നേടിയത്. റാണയ്‌ക്കെതിരെ നേടുന്ന ഈ ബൗണ്ടറികളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഗെയ്ക്‌വാദ് നയിക്കുന്ന ഇന്ത്യ സി തന്നെയാണ് മത്സരം വിജയിച്ചതും. ഇടംകൈ സ്പിന്നർ മാനവ് സുതർ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റുമായി മിന്നിത്തിളങ്ങിയതോടെയാണ് ഗെയ്‌ക്‌വാദ് നയിക്കുന്ന ഇന്ത്യ സി അനായാസ വിജയം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News