‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല…’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് മമ്മൂട്ടിക്ക് ദുൽകർ ജന്മദിനാശംസകൾ നേർന്നത്. ‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല. അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ വളരെയധികം സന്തോഷമുള്ളതായിരിക്കും. ആ ശംനായത്ത് ഫോട്ടോ എടുക്കാനോ പോസ് ചെയ്യാനോ പോലും മറന്ന് പോകും. ഓരോ പിറന്നാൾ ദിവസവും പോസ്റ്റ് ചെയ്യാനായി മാത്രം നമ്മൾ ഫോട്ടോ എടുക്കാറുണ്ട്. നമ്മളൊന്നിച്ചുള്ള ചിത്രം മാത്രം നമ്മുടെ രണ്ടുപേരുടെയും ഫോൺകളിൽ ഉണ്ടാവുകയുമില്ല.

Also Read: ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

പക്ഷെ അത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. ആ സമയത്തെ ചിത്രങ്ങൾക്കപ്പുറം സ്നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഏറ്റവും വലിയ സുഹൃത്തിനും, ഹീറോയ്ക്കും ജന്മദിനാശംസകൾ’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News