Dulqar Salman Birthday| ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ‘ലക്കി ഭാസ്‌കർ’ ടൈറ്റിൽ ട്രാക്ക് പുറത്ത്

Dulqar-Salman

Dulqar Salman Birthday| ദുൽഖർ സൽമാൻ നായകനാവുന്ന വെങ്കി അറ്റ്‌ലൂരി പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കറി’ന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ‘ലക്കി ഭാസ്കർ ടൈറ്റിൽ ട്രാക്ക്’ എന്ന പേരിൽ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. 1980-കളിലെ ഇൻഡി-റോക്കിനെ ഇന്നത്തെ തലമുറയുടെ താൽപര്യങ്ങളുമായി സംയോജിപ്പിച്ച ഈ ഗാനത്തിന് നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറാണ് സംഗീതം പകർന്നത്. 1980-കളുടെ അവസാനത്തിലേക്കും 1990-കളുടെ തുടക്കത്തിലേക്കും നമ്മെ തിരികെ കൊണ്ടുപോകുന്ന ഗാനം ആവേശം പകരുന്നതാണ്. ബാസ്ഖർ എന്ന സാധാരണക്കാരൻ്റെ അസാധാരണമായ കഥയാണ് ചിത്രം പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ ഏഴിന് തീയേറ്ററുകളിലെത്തും. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Also Read- ‘വിവാദമുണ്ടാക്കി സിനിമ പ്രമോഷൻ നടത്തുന്ന ആളല്ല ഞാൻ, വിവാദമുണ്ടായെന്ന്‌ കരുതി സിനിമയ്ക്ക് ആള് കയറില്ല’: ആസിഫ് അലി

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കർ’ന്റെ തിരക്കഥ തയ്യാറാക്കിയത് ബ്ലോക്ബസ്റ്റർ എഴുത്തുകാരനും സംവിധായകനുമായ വെങ്കി അറ്റ്‌ലൂരി തന്നെയാണ്. ദുൽഖർ സൽമാന് ഒരു അവിസ്മരണീയ ചിത്രം നൽകാനുള്ള ആവേശത്തോടെ രചിച്ച ഈ ചിത്രത്തിൽ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്കരിക്കുന്നത്. ചിത്രത്തിനായ് 80-കളിലെ ബോംബെയും പിന്നീട് മുംബൈയും പുനർനിർമ്മിച്ചത് പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാനാണ്. അദ്ദേഹത്തിൻ്റെ ഈ മികച്ച സൃഷ്ടിക്ക് അവാർഡുകൾ ലഭിക്കുമെന്നാണ് നിർ‍മ്മാതാക്കൾ പറയുന്നത്. ബാസ്‌ഖർ എന്ന കഥാപാത്രമായ് ദുൽഖർ എത്തുന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സുമതി എന്നാണ് മീനാക്ഷിയുടെ കഥാപാത്രത്തിന്റെ പേര്.

‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കർ’.

ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ: ബംഗ്ലാൻ, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News