കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും ദുൽഖർ; ബോക്സോഫീസ് പിടിക്കാൻ ലക്കി ഭാസ്കർ

dq_Lucky-star

മലയാളത്തിൽ നിന്ന് തെന്നിന്ത്യക്ക്‌ അകത്തും പുറത്തും ഒരുപോലെ ജനപ്രീതി നേടിയ സൂപ്പർതാരം ദുൽഖർ സൽമാൻ, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. കഴിഞ്ഞ വർഷം ഓണം റിലീസായി എത്തിയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് ഒരു ദുൽഖർ ചിത്രം റിലീസിന് തയ്യാറാവുന്നത്. ഒക്ടോബർ 31ന് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കർ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സിൽ മുഴങ്ങുന്നത്, ഇത്തവണ ദുൽഖർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ എന്ന ചോദ്യമാണ്. റിലീസ് ചെയ്ത സമയത് ഏറെ നെഗറ്റീവ് കമന്റുകൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നിട്ടു കൂടി ബോക്സ് ഓഫീസിൽ ലാഭം നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത.

അതിന് ശേഷം ലക്കി ഭാസ്കറുമായി ദുൽഖർ എത്തുമ്പോൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ്. വീണ്ടും ഒരു ദുൽഖർ ചിത്രം വിമർശനങ്ങൾ ഏറ്റു വാങ്ങുമോ? ബോക്സ് ഓഫീസിൽ എത്ര വലിയ വിജയത്തിലേക്ക് ഈ പാൻ ഇന്ത്യൻ ചിത്രത്തിന് കുതിക്കാനാകും?, എന്നതൊക്കെ അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം മുപ്പത്തിയാറോളം ചിത്രങ്ങളിൽ വേഷമിട്ട ദുൽഖർ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തന്നെ പത്തിന് മുകളിൽ ചിത്രങ്ങൾ ചെയ്ത് കഴിഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷവും വലിയ വിജയങ്ങളുമാണ്.

Also Read- ‘മുടി മുറിച്ചത് ബൊഗൈൻവില്ലക്ക് വേണ്ടി, സ്തുതി പാട്ടിനെ മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു’: ബൊഗൈൻവില്ല സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ജ്യോതിർമയി

ദുൽഖറിന് ഇന്ത്യയിലുടനീളമുള്ള ഈ ജനപ്രീതി ലക്കി ഭാസ്കറിനെയും തുണക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കിംഗ് ഓഫ് കൊത്തയിലൂടെ ഏറ്റു വാങ്ങിയ വിമർശനങ്ങൾക്ക് ഒരു ഗംഭീര വിജയത്തിലൂടെ മറുപടി നല്കാൻ ദുൽഖറിന് സാധിക്കുമോ എന്നതും ആരാധകരുടെ മനസ്സിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. യുവ പ്രേക്ഷകരുടെ അമ്പരപ്പിക്കുന്ന പിന്തുണയുള്ള ഈ താരത്തിന്, ലക്കി ഭാസ്കറിലൂടെ കുടുംബ പ്രേക്ഷകരെയും ആകർഷിക്കാൻ സാധിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ഒരു വർഷത്തിന് ശേഷം നായകനായി വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ, വിമർശനങ്ങളെ കയ്യടികളാക്കി മാറ്റാൻ മലയാളത്തിന്റെ യുവസൂപ്പർതാരത്തിന് സാധിക്കുമോ? ആ കാത്തിരിപ്പിന് ഈ വരുന്ന ഒക്ടോബർ 31 മറുപടി നൽകുമോ? ആരാധകർ ആകാംക്ഷയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News