ഏറ്റവും കെമിസ്ട്രി തോന്നിയത് ആ രണ്ട് നായികമാരോടാണ്: മനസ് തുറന്ന് ദുല്‍ഖര്‍

തനിക്ക് സിനിമയിലും അഭിനയത്തിലും ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ള നടിമാരെ കുറിച്ച് മനസ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു സ്വാക്രയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ് തുറക്കുന്നത്.

ഇതുവരെ അഭിനയിച്ചതില്‍ ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി തോന്നിയ നായിക ആരാണെന്ന ചോദ്യത്തിനാണ് താരം രണ്ടഡ് നടിമാരുടെ പേരുകള്‍ പറഞ്ഞത്. അതില്‍ ഒരാള്‍ മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കും. ഓ.കെ. കണ്‍മണിയില്‍ നിത്യയും നല്ല കോമ്പിനേഷനായിരുന്നു.

‘ഇപ്പോള്‍ ചോദിക്കുകയാണെങ്കില്‍ അത് മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കും. ഓ.കെ. കണ്‍മണിയില്‍ നിത്യയും നല്ല കോമ്പിനേഷനായിരുന്നു. ഇവര്‍ രണ്ട് പേരുമായാണ് ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത്. ആളുകള്‍ പറഞ്ഞു കേട്ടിട്ടുള്ളതും ഇവരെ പറ്റിയാണ്- ദുല്‍ഖര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News