‘ഭ്രമയു​ഗ’ത്തിനു പിന്നാലെ മമ്മൂട്ടിക്ക് ദുൽഖറിന്റെ ഉമ്മ സ്നേഹം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രതീക്ഷകൾ ഒന്നും വിഫലമായില്ല എന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. നിരവധി അഭിനന്ദങ്ങളാണ് ചിത്രത്തിന് വരുന്നത്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ഫോട്ടോയും അതിന് ദുൽഖർ സൽമാൻ നൽകിയ മറുപടിയും ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

ALSO READ: ലോകേഷ് സിനിമകളിലെ സ്ഥിര സാന്നിധ്യം ഇനി മലയാളത്തിലും

‘ഭ്രമയു​ഗം’ ക്യാരക്ടർ ലുക്കിൽ ഇരിക്കുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഭ്രമയു​ഗം എന്ന ഹാഷ്ടാ​ഗോട് ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ കമന്റുമായി ദുൽഖറും എത്തി. കിസ് സ്മൈലിയാണ് ദുൽഖർ കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ ഫോട്ടോക്ക് താഴെ വരുന്നത്. രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ.ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ,അമാൽഡ ലിസ്, മണികണ്ഠൻ അചാരി തുടങ്ങിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.

ALSO READ: പീരിയഡ്‌സ് സമയങ്ങളില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുതേ… നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ

View this post on Instagram

A post shared by Mammootty (@mammootty)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News