താൻ ആകാൻ ആ​ഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നു; ആശംസയുമായി ദുൽഖർ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 72ാം പിറന്നാളിന് ആശംസയുമായി നടനും മകനുമായ ദുൽഖർ സൽമാൻ. താൻ ആകാൻ ആ​ഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്നാണ് ദുൽഖർ പങ്കുവെച്ച ആശംസ കുറിപ്പിൽ പറയുന്നത്.

ALSO READ:15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്നംഗസംഘം; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാള്‍ തൂങ്ങി മരിച്ചു

‘കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകും എന്നാഗ്രഹിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’ എന്നാണ് ദുൽഖർ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ALSO READ:കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലില്‍ നിന്ന് വ്യാജ രസീത് ബുക്ക് നിര്‍മ്മിച്ച് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്

സിനിമാ ലോകത്ത് നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ആശംസ അറിയിച്ചിരിക്കുന്നത് അതേസമയം ‘പിറന്നാള്‍ ആശംസകള്‍ ഇച്ചാക്ക’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ചു കൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ഒരു ജ്യേഷ്ഠ സഹോദരന് തുല്ല്യമാണ് മമ്മൂട്ടിയെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നതു പോലെ ഞാനും മമ്മൂക്കയെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News