ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്; ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. ഹിന്ദിയിൽ ദുൽഖറിന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് എന്ന സീരീസ് നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ഒരുക്കിയിരിക്കുന്നത്.കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് ആണിത്.

also read:ഓണത്തിന് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്നതാണ് സിരീസിന്‍റെ കഥ. രാജ്‍കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൗശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

also read:കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തു

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ വലിയ പ്രേക്ഷക ശ്രദ്ധ കിട്ടിയിരുന്നു. സിരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആന്‍ഡ് ഡികെയോടൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്. സീതാ മേനോനും രാജ് ആന്‍ഡ് ഡികെയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്

അതേസമയം ബോളിവുഡില്‍ ദുല്‍ഖര്‍ അവസാനം അഭിനയിച്ച ചിത്രം ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു അത്. അതേസമയം ദുൽഖറിന്റെ അടുത്ത തിയറ്റര്‍ റിലീസ് കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രമാണ്. ഓണം റിലീസ് ആയി ചിത്രം കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News