ആരാധകരിൽ നിന്ന് അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒരു പ്രായമായ സ്ത്രീ തൻ്റെ പിൻഭാഗത്ത് അമർത്തി പിടിച്ചെന്ന് ദുൽഖർ പറഞ്ഞു. ആ സമയത്ത് താൻ സ്റ്റേജിൽ ആയിരുന്നെന്നും, എന്തിനാണ് അവരങ്ങനെ ചെയ്‌തതെന്ന് അറിയില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
‘ഒരു പ്രായമായ സ്ത്രീ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ എന്റെ പിൻഭാഗത്ത് അമർത്തി പിടിച്ചു. അവർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നു. എനിക്ക് നന്നായി വേദനിച്ചു. ആ സമയത്ത് ഞാൻ ഒരു സ്റ്റേജിലായിരുന്നു. ഒരുപാട് ആളുകൾ ആ സമയം അവിടെയുണ്ടായിരുന്നു. ‘ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ’ എന്ന് അവരോട് പറഞ്ഞു’, ദുൽഖർ പറഞ്ഞു.
ALSO READ: ‘കിംഗ് ഓഫ് കൊത്ത കിടിലൻ സിനിമ’, ദുൽഖർ തിളങ്ങിയോ? ആദ്യ റിവ്യൂ പുറത്ത്
‘നിരവധിയാളുകൾക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പായിരിക്കുമപ്പോൾ. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല’, ദുൽഖർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here