‘ബിലാല്‍ നിങ്ങളിലേക്ക് വരും, വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും’: ദുല്‍ഖര്‍ സല്‍മാന്‍

ബിഗ് ബിയും ബിലാലും മലയാളികള്‍ക്ക് ഒരു വികാരമാണ്. 2007ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ബിഗ് ബി. ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കിയായിരുന്നു ബിഗ് ബി ഒരുക്കിയത്. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് സിനിമ പ്രേമികള്‍ അന്നുമുതലേ ആവശ്യപ്പെടുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ വരുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നു.

Dulquer Salmaan's Connection With Mammootty's Big B Revealed - Filmibeat

ഇപ്പോഴിതാ ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിലാല്‍ എപ്പോള്‍ വരുമെന്ന് ബിലാലിന് മാത്രമേ അറിയുകയുള്ളുവെന്നും എന്നാല്‍ വന്നാല്‍ അത് ഒരു ഒന്നൊന്നര വരവായിരിക്കുമെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ചിത്രത്തില്‍ തന്റെ കാമിയോ ഉണ്ടോ ഇല്ലയോ എന്നുള്ളതെല്ലാം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എല്ലാം കാത്തിരുന്നു കാണാമെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

ALSO READ:‘രാത്രി നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍…’, ഫുഡ് ഡെലിവറി ആപ്പിലൂടെ പൂർവ്വകാമുകന്റെ കെയറിങ്; പുതിയ സ്റ്റോക്കിങ് ഇങ്ങനെ…

‘ബിലാല്‍ എപ്പോള്‍ വരുമെന്ന് ബിലാലിന് മാത്രമേ അറിയുകയുള്ളൂ. പക്ഷെ ബിലാല്‍ വരും. വരുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കും. എന്റെ കാമിയോ ഉണ്ടോ ഇല്ലയോ എന്നെല്ലാം ഇപ്പോള്‍ പറയാന്‍ കഴിയില്ല. എല്ലാം കാത്തിരുന്നു കാണാം. എന്തായാലും ബിലാല്‍ നിങ്ങളിലേക്ക് വരും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News