കരിയറിൻ്റെ തുടക്കത്തിൽ തന്നെയും തന്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്ന് തന്റെ ഡേറ്റിന് വേണ്ടി നടക്കുന്നുവെന്ന് ദുൽഖർ സൽമാൻ. കിംഗ് ഓഫ് കൊത്തയുടെ കഥ മനസില്‍ വന്നപ്പോള്‍ തന്നെ ഇതിനെ എങ്ങനെ കൊമേര്‍ഷ്യല്‍ സിനിമ ആക്കി മാറ്റാമെന്ന് ആലോചിച്ചുവെന്നും, തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും എ ബി എന്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ദുൽഖർ പറഞ്ഞു.
ആളുകള്‍ സിനിമ കാണണമെങ്കില്‍ മികച്ച തിയേറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകര്‍ക്ക് വലിയ സ്‌കെയില്‍ ചിത്രങ്ങളോടാണ് താല്പര്യം. ഒരു നിര്‍മാണ കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ നിര്‍മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും എനിക്ക് പ്രതീക്ഷകര്‍ ഒരുപാടാണ്. കൊത്തയിലെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്’, ദുൽഖർ കൂട്ടിച്ചേർത്തു.
അതേസമയം, ലോകവ്യാപകമായി ഓഗസ്റ്റ് 24ന് ദുൽഖറിന്റെ പാൻ ഇന്ത്യൻ സിനിമയായ കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here