ഉറങ്ങിയിട്ട് ഏറെനാളായെന്ന് ദുൽഖർ; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച വീഡിയോ കണ്ട് ആശങ്കയിൽ ആരാധകർ. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ശേഷമാണ് ആരാധകര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി ‘ എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ വിഡിയോ ഷെയർ ചെയ്തത്. ഏറെ നാളായി ഉറങ്ങിയിട്ട്. ഒരു കാര്യം ഞാന്‍ ആദ്യമായി അനുഭവിച്ചു. അതോടെ കാര്യങ്ങള്‍ പാടെ മാറി. എന്റെ മനസില്‍ നിന്ന് അത് കളയാനാവുന്നില്ല. കൂടുതല്‍ പറയണം എന്നുണ്ട്. എന്നാല്‍ എനിക്കതിന് അനുവാദമില്ല എന്നാണ് വിഡിയോയില്‍ പറയുന്നത്.

Also Read: ഗിരിജ തീയേറ്റർ ഹൗസ്ഫുൾ; അതിജീവന പോരാട്ടത്തിന് പിന്തുണ നൽകി വനിതകൾക്കായി പ്രത്യേക ഷോ

അതേസമയം, വിഡിയോ ദുല്‍ഖര്‍ പിന്നീട് പിന്‍വലിച്ചു. താരം എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഏതെങ്കിലും പ്രൊമോഷന്റെ ഭാഗമാണോ വിഡിയോ എന്നാണ് ആരാധകരുടെ മറ്റൊരു ചോദ്യംചോദ്യം.

Also Read: നൃത്തച്ചുവടുകളുമായി മന്ത്രിയെ വരവേറ്റ് അധ്യാപികമാര്‍

വിഡിയോ ദുല്‍ഖര്‍ പിന്‍വലിച്ചെങ്കിലും ആരാധകര്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുത്തത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രൊമോഷന്റേയോ പരസ്യത്തിന്റേയോ ഭാഗമാണ് ദുല്‍ഖറിന്റെ വിഡിയോ എന്നാണ് സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News