സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിറകെ പോകാതെ സൂര്യ നല്ല കഥകൾ തെരഞ്ഞെടുത്തു, ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ: ദുൽഖർ സൽമാൻ

താനൊരു സൂര്യ ആരാധകൻ ആണെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ആക്ടറാകുന്നതിന് മുൻപ് തന്നെ തനിക്ക് സൂര്യയെ വലിയ ഇഷ്ടമായിരുന്നെന്ന് ദുൽഖർ പറഞ്ഞു. അദ്ദേഹത്തിന് വേണമെങ്കില്‍ സ്റ്റാര്‍ഡത്തിന് പിന്നാലെ പോകാമായിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം നല്ല കഥകളാണ് തെരഞ്ഞെടുത്തതെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദുല്‍ഖര്‍ പറഞ്ഞു.

ALSO READ: ‘എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അന്ന് ഞാൻ പറഞ്ഞു’, ആദ്യത്തെ പാലിയേറ്റീവ് കെയർ സൊസൈറ്റി ഉണ്ടായതിനെക്കുറിച്ച് മമ്മൂട്ടി

ദുൽഖർ പറഞ്ഞത്

ആക്ടറാകുന്നതിന് മുൻപ് തന്നെ ഞാന്‍ സൂര്യ സാറിന്റെ ആരാധകനാണ്. സൂര്യ സാറിന് വേണമെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിന്നാലെ മാത്രം പോകാമായിരുന്നു. എന്നാല്‍ നല്ല കഥകള്‍ അദ്ദേഹം തെരഞ്ഞെടുത്തു. അദ്ദേഹം ചെയ്തത് എനിക്ക് പ്രോചദനമായിട്ടുണ്ട്. മനുഷ്യനെന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. സംവിധായകന്‍ സിദ്ദീഖ് സാറിന്റെ വീട്ടില്‍ പോകാന്‍ സൂര്യ കേരളത്തില്‍ വന്നപ്പോള്‍ വേണ്ട സൗകര്യങ്ങള്‍ എല്ലാം തന്നെ ഞാൻ ചെയ്തുകൊടുത്തിരുന്നു.

ALSO READ: ‘പ്രായമായ ഒരു സ്ത്രീ തൻ്റെ പിൻഭാഗത്ത് അമർത്തി പിടിച്ചു’, ചിലർക്ക് അവരുടെ കൈകൾ എവിടെ വെക്കണമെന്ന് അറിയില്ല: ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News