കറുപ്പും വെള്ളയും നിറത്തിലുള്ള സ്യൂട്ടിൽ ദുൽഖർ; കറുത്ത ​ഗൗണിൽ തിളങ്ങി അമാൽ: ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ദുൽഖർ സൽമാന്റെയും ഭാര്യ അമാലിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ലോഞ്ചിൽ അതിഥികളായി എത്തിയ ഇരുവരുടെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത് . ഇരുവരും കറുപ്പ് നിറത്തിലുള്ള മാച്ചിങ് വസ്ത്രങ്ങളാണ് ധരിച്ചത്. കറുപ്പും വെള്ളയും നിറത്തിലുള്ള സ്യൂട്ടാണ് ദുൽഖർ ധരിച്ചത്. കറുത്ത ​ഗൗണിൽ അമാലും തിളങ്ങി.

രശ്മിക മന്ദാന, തമന്ന, ഹൻസിക തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. വിവിധ തരം കൾച്ചറൽ പരിപാടികളും വേദിയിൽ അരങ്ങേറി. പ്രിയങ്ക ചോപ്രയ്ക്കൊപ്പം നിക്ക് ജോനാസും ഹോളിവുഡ് താരങ്ങളായ സെന്‍ഡേയ, ടോം ഹോലന്‍ഡ് തുടങ്ങിയ നിരവധി താരങ്ങളും പരിപാടിയുടെ ഭാ​ഗമായി. 2000 ഇരിപ്പിടങ്ങളുള്ള ഗ്രാൻഡ് തിയേറ്റർ, നാല് നിലകളുള്ള ഒരു ആർട്ട് ഹൗസ്, ഒരു പവലിയൻ, ആർട്ട് ഷോകൾക്കും എക്സിബിഷനുകൾക്കുമായി 52,627 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയം പോലെയുള്ള കൺവേർട്ടിബിൾ ഏരിയ, ഒരു സ്റ്റുഡിയോ തിയേറ്റർ എന്നിവയടങ്ങുന്ന ​കിടിലൻ ഇൻഫ്രാസ്ട്രക്ച‍ർ ഉൾപ്പെടുന്നു എന്നതാണ് എൻഎംഎസിസിയുടെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News