ദുൽഖറിനെ കൂടാതെ മറ്റൊരു മലയാളി താരവും; മണിരത്നം-കമൽഹാസൻ ചിത്രം’തഗ് ലൈഫി’ലെ പുതിയ നടൻ

മണി രത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കമൽഹാസൻ ചിത്രം ‘തഗ് ലൈഫി’ൽ ജോജു ജോർജും. മലയാളികളുടെ പ്രിയപ്പെട്ട യുവ താരമായ ദുൽഖർ സൽമാനും ചിത്രത്തിലുണ്ട്. മണി രത്നത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജയം രവി, തൃഷ,ഗൗതം കാര്‍ത്തിക്ക് , എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയെന്ന് എന്‍എസ്എസ്

കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ഇപ്പോഴിതാ അടുത്ത നിര താരങ്ങളെ പ്രഖ്യാപിക്കുകയാണ് അണിയറക്കാര്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. എ ആർ റഹ്‌മാനാണ് ചിത്രത്തിലെ സംഗീത സംവിധായകൻ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ: കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News