ആസിഫ് അലി നായകനായ രേഖാചിത്രം മികച്ച അഭിപ്രായം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ . ഗംഭീര സിനിമ കണ്ടുവെന്നാണ് എന്നാണ് ദുൽഖർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. ആസിഫ് അലി, അനശ്വരയും എന്നിവർ അടക്കമുള്ള താരങ്ങളുടെ അഭിനയത്തേയും നടൻ പ്രശംസിച്ചു.
‘ഗംഭീരമായൊരു സിനിമ കണ്ടുവെന്നും രേഖാചിത്രം കാണാത്തവർ തിയറ്ററിൽ പോയി കാണണം എന്നുമാണ് ദുൽഖർ പറയുന്നത്. നിഗൂഢതയുള്ള ഒരു ത്രില്ലർ ചിത്രമാണ്. മലയാളം സിനിമ പ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ പറ്റുന്ന ഒരു ടൺ ഗൃഹാതുരത്വമുണ്ട്, ഒപ്പം തന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ അവിശ്വസനീയമായ പ്രകടനങ്ങളും താരം പുകഴ്ത്തി.ഓരോ കലാകാരന്മാരും അവരുടെ റോളുകളോട് തികച്ചും സത്യസന്ധമായി ചെയ്തു. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ ടെക്‌നിക്കൽ ടീമും നിങ്ങളുടെ ജോലി മാതൃകാപരമായി ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം മികച്ച സിനിമകൾ മലയാള സിനിമയിലേക്ക് കൊണ്ടുവരട്ടെ,’ യെന്നും ദുൽഖർ കുറിച്ചു.
also read: കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ; ആസിഫ് അലി ചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്
ജോഫിന്‍ ടി ചാക്കോ ആയിരുന്നു സംവിധാനം.ആറു കോടി ബജറ്റിലാണ് രേഖാചിത്രം ഒരുക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here