മോഹന്‍ലാലിനെ അനുകരിച്ച് ദുൽഖർ സൽമാൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

യുവനടൻ ദുൽഖർ സൽമാന്റെതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ മോഹൻലാലിനെ അനുകരിക്കുന്നതാണ്. മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോ വലിയ രീതിയിൽ ആണ് ആരാധകർ ഏറ്റെടുത്തത്.

also read:ഇന്റര്‍വ്യൂവില്‍ എന്നെ കുറിച്ച് പറയുന്നത് നിര്‍ത്തണമെന്ന് അമ്മ പറഞ്ഞു, ഞാന്‍ അത് അനുസരിച്ചു: ധ്യാന്‍ ശ്രീനിവാസന്‍

ദുൽഖറിന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കൊച്ചിയിലെ പ്രീ റിലീസ് ഇവെന്‍റ് വേദിയിലാണ് ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിച്ചത്. മോഹന്‍ലാലിനെ അനുകരിച്ച് തോള്‍ ചെരിച്ച് ഏതാനും സെക്കന്‍റുകള്‍ നടന്നതിനു ശേഷം സോറി ലാലേട്ടാ എന്നു പറയുന്ന ദുൽഖറിനെ ആണ് വിഡിയോയിൽ കാണാൻ കഴിയുക. ഷോര്‍ട്സ്, റീല്‍സ് വീഡിയോ ആയി ഇത് വളരെയധികം വൈറലാകുന്നുണ്ട് ഇപ്പോൾ.

also read:പൊതുവിപണിയെക്കാൾ വലിയ വിലക്കുറവ്; ഓണം ഫെയർ മേളകളിൽ വൻ തിരക്ക്

അതേസമയം ഇത്തവണത്തെ ഓണം റിലീസുകളില്‍ ഏറ്റവുമാദ്യം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തുന്നത്. അതുപോലെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിം​ഗ് ഓഫ് കൊത്ത. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലുമാണ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News