‘യഥാർത്ഥ പാൻ ഇന്ത്യൻ ആക്ടർ ദുൽഖർ സൽമാൻ’, ഇന്ത്യയിലെ എല്ലാ ഭാഷയിലുള്ള സംവിധായകരും അദ്ദേഹത്തിന് വേണ്ടി കഥകൾ എഴുതുന്നു: നാനി

യഥാർത്ഥ പാൻ ഇന്ത്യൻ ആക്ടർ ദുൽഖർ സൽമാനാണെന്ന് നടൻ നാനി. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലുമുള്ള സംവിധായകർ അദ്ദേഹത്തിന് വേണ്ടി കഥകൾ എഴുതുന്നുവെന്നും, അതാണ് ഒരു യഥാർത്ഥ പാൻ ഇന്ത്യൻ സ്റ്റാറിന്റെ നിർവചനം എന്നും ഹൈദരാബാദില്‍ വെച്ച് നടന്ന കിങ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവന്റിൽ നാനി പറഞ്ഞു.

ALSO READ: ‘ഇയാളുള്ള സിനിമ ഞാനും കുടുംബവും കാണില്ല’, വിനായകനെതിരെ പോസ്റ്റിട്ട യുവതിയെ എയറിലാക്കി സോഷ്യൽ മീഡിയ

‘ഇന്ത്യയില്‍ എനിക്കറിയാവുന്ന അഭിനേതാക്കളില്‍ ദുല്‍ഖറാണ് പാന്‍ ഇന്ത്യന്‍ ആക്ടര്‍. കാരണം ഒരു ഹിന്ദി ഡയറക്ടര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു, തമിഴ് ഡയറക്ടര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു, തെലുങ്ക് ഡയറക്ടര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു, മലയാളം ഡയറക്ടറും ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു. ഇതാണ് ഒരു പാന്‍ ഇന്ത്യന്‍ ആക്ടറിനുള്ള യഥാര്‍ത്ഥ നിര്‍വചനം,’ നാനി പറഞ്ഞു.

ALSO READ: ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്, തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല: രജനികാന്ത്

അതേസമയം, മലയാളത്തിൽ ഏറ്റവുമധികം പ്രതീക്ഷകൾ ഉള്ള ദുൽഖർ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തമിഴിലും ഹിന്ദിയിലുമെല്ലാം പുറത്തിറങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പോസിറ്റീവ് റെസ്പോൺസ് വന്നാൽ മലയാള സിനിമയുടെ ബോക്സോഫീസ് ഹിറ്റുകൾക്ക് ദുൽഖർ പുതിയ ചരിത്രം രചിക്കും എന്ന് തന്നെയാണ് നിരൂപകർ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News