നിറഞ്ഞോടി ലക്കി ഭാസ്‍കര്‍; കേരളത്തില്‍ മാത്രം 125 ഓളം സ്‍ക്രീനുകളില്‍

റിലീസ് ആയതു മുതൽ ദുല്‍ഖര്‍ സൽമാൻ ചിത്രം ലക്കി ഭാസ്‍കര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 125 ഓളം സ്‍ക്രീനുകളില്‍ ആണ് കേരളത്തില്‍ മാത്രം ചിത്രം എത്തുന്നത്. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ലക്കി ഭാസ്‍കര്‍ നാലാം ആഴ്ചയിലും മികച്ച രീതിയിലാണ് മുന്നേറുന്നത് .കേരളത്തില്‍ നിന്ന് മാത്രം ചിത്രം 20.50 കോടി നേടി.

വെങ്കി അറ്റ്ലൂരിയാണ് ലക്കി ഭാസ്‍കര്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് . മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.പീരീഡ് ഡ്രാമ ത്രില്ലറാണ് ചിത്രം. മുംബൈ നഗരത്തിന്റെ പശ്ചാത്തലമാണ് ചിത്രം പറയുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് ഉൾപ്പെടെയുള്ള താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു.

also read: ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്ബി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റ് അടുത്തിടെ പുറത്തുവന്നിരുന്നു. നവംബർ 30ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. അതേസമയം മലയാളത്തില്‍ ദുൽഖറിന്റേതായി അവസാനം ഇറങ്ങിയ ചിത്രം കിംഗ് ഓഫ് കൊത്തയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News