ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം ലക്കി ഭാസ്ക്കർ ബോക്സോഫീസിൽ മികച്ച തുടക്കം സ്വന്തമാക്കി. ദീപാവലി ദിനമായ ഒക്ടോബർ 31ന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ലക്കി ഭാസ്ക്കറിന്‍റെ കഥ. 1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഭാസ്‌കറിൻ്റെ ഭാര്യ സുമതിയായി മീനാക്ഷി ചൗധരിയാണ് വേഷമിട്ടിട്ടുള്ളത്. കൂടാതെ റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റിലീസ് മുതൽ മികച്ച അഭിപ്രായവുമായാണ് ലക്കി ഭാസ്ക്കർ മുന്നേറുന്നത്. ചിത്രത്തിന് മികച്ച ബോക്സോഫീസ് കളക്ഷനാണ് ആദ്യ രണ്ടു ദിവസം ലഭിച്ചിരിക്കുന്നത്. സാക്നിൽക് പറയുന്നതനുസരിച്ച്, ലക്കി ഭാസ്ക്കർ 7.35 കോടി രൂപ (എല്ലാ ഭാഷകളും ഉൾപ്പെടെ) ആദ്യദിനം കളക്ഷൻ നേടി. വെള്ളിയാഴ്ച ഏകദേശം 6.76 കോടി രൂപ കളക്ഷൻ നേടി. ശനിയാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്ക് അനുസരിച്ച് അഞ്ച് കോടിയോളം രൂപയാണ് ലക്കി ഭാസ്ക്കറിന്‍റെ കളക്ഷൻ. രണ്ടര ദിവസം കൊണ്ട് മൊത്തം കളക്ഷൻ 19 കോടിക്ക് മുകളിൽ എത്തി.
വ്യത്യസ്തമായ അവതരണ ശൈലിയും ശക്തമായ തിരക്കഥയുമാണ് ലക്കി ഭാസ്ക്കറിന്‍റെ സവിശേഷത്. തെന്നിന്ത്യൻ ഭാഷകളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. പ്രമുഖ സംവിധായകർ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം ലക്കി ഭാസ്‌കറിൻ്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയെന്നാണ് വിവരം. ഔദ്യോഗിക OTT റിലീസ് അപ്‌ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം ഡിസംബറോടെ നെറ്റ്ഫ്ലിക്സിൽ ചിത്രത്തിൻ്റെ ഡിജിറ്റൽ പ്രീമിയർ ഉണ്ടായേക്കാം. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
Also read: ഫഫയോ ഡോണ്‍ ലീയോ? സോഷ്യല്‍ മീഡിയയില്‍ എമ്പുരാന്റെ പോസ്റ്ററില്‍ വമ്പന്‍ ചര്‍ച്ച
ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകാളിലാണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്.
ചിത്രത്തിന്റെ പ്രമേയം 1992 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here