ബാലയ്യ ചിത്രത്തിലേക്ക് ദുല്‍ഖറുമോ? റിപ്പോർട്ടുകൾ

തെലുഗു സിനിമയിലെ പ്രധാന നടനാണ് നന്ദമുറി ബാലകൃഷ്ണ. മലയാള സിനിമപ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ട ആളാണ് ബാലകൃഷ്ണ. ഭ​ഗവന്ദ് കേസരിക്ക് ശേഷം ബാലയ്യ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വാള്‍ട്ടര്‍ വീരയ്യ ഉള്‍പ്പെടെ ഒരുക്കിയ കെ എസ് രവീന്ദ്രയാണ് (ബോബി). ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കാസ്റ്റിം​ഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മലയാളി സിനിമാപ്രേമികള്‍ക്ക് കൗതുകം പകരുന്നതാണ്.

ALSO READ: ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസ്: എ കെ ബാലന്‍

ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാൻ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് റിപോർട്ടുകൾ . തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ദുല്‍ഖര്‍ സല്‍മാൻ സ്വീകാര്യനാണ്. മഹാനടി, സീതാരാമം എന്നീ സിനിമകൾ വൻ വിജയമായിരുന്നു. നന്ദമുറി ബാലകൃഷ്ണൻ – ദുല്‍ഖര്‍ സല്‍മാൻ കോമ്പിനേഷൻ എങ്ങനെയുണ്ടാകും എന്നറിയാനുള്ള ആകാംഷയും പ്രേക്ഷകർക്കുണ്ട്.

ALSO READ: 40 ജീവനുകള്‍, ആറ് ദിവസം; ആശങ്കയോടെ തുരങ്കത്തില്‍ കടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം

അതേസമയം പിങ്ക് വില്ല ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോ​ഗിക പ്രതികരണം ഇതുവരെ എത്തിയിട്ടില്ല. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News