‘മിണ്ടാതെ’; ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കറിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലെ പുതിയ ഗാനം പുറത്തിറങ്ങി. പാട്ട് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. വൈശാഖ് സുഗുണനാണ് ‘മിണ്ടാതെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ജി.വി.പ്രകാശ്കുമാർ ഈണമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാറും ശ്വേത മോഹനും ആണ്.

ALSO READ: ‘കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിലേക്ക് വന്നയാളാണ് രാഹുല്‍’: ബിനോയ് വിശ്വം

കിങ് ഓഫ് കൊത്തയ്ക്കു ശേഷം ദുൽഖർ സൽമാന്റേതായി റിലീസിനെത്തുന്ന ലക്കിഭാസ്‍കർ വെങ്കി അട്‌ലുരി ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. മീനാക്ഷി ചൗധരി ആണ് നായിക.സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം എത്തുക. സെപ്റ്റംബർ 27ന് ചിത്രം പ്രദർശനത്തിനെത്തും.

ALSO READ: ‘കോളനി’ പദം ഒഴിവാക്കിയ സർക്കാരിന്റെ തീരുമാനം സാമൂഹ്യ പരിഷ്കരണത്തിന്റെ സുപ്രധാന കാൽവയ്പ്പ്; നജീബ് കാന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News