‘ഏറ്റവും മികച്ചത്’; മമ്മൂട്ടിക്ക് ആശംസയുമായി ദുൽഖർ സൽമാൻ

മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടിക്ക് ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ. ‘ഏറ്റവും മികച്ചത്’ എന്ന കുറിപ്പോടു കൂടി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള അവാർഡിന്റെ സന്തോഷത്തിനു പിന്നാലെ ദുൽഖർ പങ്കുവെച്ച മമ്മൂട്ടി ചിത്രവും ആരാധകർക്കിടയിൽ വൈറലാകുകയാണ്.

അതേസമയം പതിമൂന്ന് വർഷത്തിന് ശേഷമാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‍കാരം ലഭിക്കുന്നത്. ലിജോ ജോസ് സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് താരത്തിന് അവാർഡ് . അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ആഘോഷങ്ങളില്ല എന്ന് മമ്മൂട്ടി തന്നെ അറിയിച്ചിരുന്നു.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. കണ്ണൂർ സ്ക്വാർഡ്, കാതൽ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു മമ്മൂട്ടി ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News