‘ആരെയും അനുകരിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ല’; കിങ് ഓഫ് കൊത്തക്ക് പുഷ്‌പയുമായി സാമ്യം; മറുപടിയുമായി ദുൽഖർ

ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ ചിത്രത്തിലെ ചില രംഗങ്ങൾ അല്ലു അർജുന്റെ ‘പുഷ്പ’യുമായി സാമ്യം പുലർത്തുന്നതായി വിലയിരുത്തലുകൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ കൊത്തയ്ക്ക് പുഷ്പയുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദുൽഖർ സൽമാൻ. ഒരു അഭിമുഖത്തിനിടെയായിരുന്നു ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ആരെയും അനുകരിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നാണ് ദുൽഖറിന്റെ മറുപടി.

also read:‘എന്നെയും എൻ്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്നെൻ്റെ ഡേറ്റിന് വേണ്ടി നടക്കുന്നു’: ദുൽഖർ സൽമാൻ

‘ഒരു അഭിനേതാവ് എന്ന നിലയിൽ ബണ്ണിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 2019 മുതൽ ഞങ്ങൾ കൊത്തയ്ക്കൊപ്പമുണ്ട്. മൂന്ന് വർഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്റ്റർ സ്കെച്ച് പൂർത്തിയാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങൾക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഒരു കോംപ്ലിമെൻറ് ആയാണ് ഞാൻ കാണുന്നത്. പക്ഷേ ഞങ്ങൾ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുകയാണ്,’ എന്നാണ് ദുൽഖർ പറഞ്ഞത്.

also read:ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്, തെറ്റായ സന്ദേശമാണത്: ആരോഗ്യ വിവരം വെളിപ്പെടുത്തി നടി കല്യാണി രോഹിത്ത്

അതേസമയം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ ‘കിങ് ഓഫ് കൊത്ത.’കിങ് ഓഫ് കൊത്ത’യിലെ ഗാനമായ “കലാപകാര”യ്ക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഗാനം പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു ഈ ഗാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News