‘ഷൂട്ടിങ് സെറ്റ് കണ്ട് ഞെട്ടി, ഉടനെ വേഷം ചോദിച്ചു’; കൽക്കിയിൽ അഭിനയിക്കുമെന്ന് അവസാന നിമിഷം വരെ കരുതിയില്ലെന്നും ഡിക്യു

dulquer-salmaan-dq

കൽക്കി 2898 എഡിയിൽ അവസാന നിമിഷം വരെ അഭിനയിക്കുമെന്ന് കരുതിയില്ലെന്ന് ഡിക്യു. ഷൂട്ടിങ് സെറ്റ് കണ്ട് ഞെട്ടിയെന്നും അങ്ങനെയൊരു സിനിമയിൽ എന്തെങ്കിലും വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. നോക്കാം എന്നായിരുന്നു സംവിധായകൻ്റെയും നിർമാതാക്കളുടെയും മറുപടി.

കൽക്കിയിൽ അവസാന നിമിഷം വരെ അഭിനയിക്കുമെന്ന് കരുതിയില്ല. ജനുവരിയിലാണ് തൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്. ഇത്തരം ചിത്രങ്ങളിൽ ചെറിയ അതിഥി വേഷങ്ങളും നല്ലതാണ്. കൽക്കിയുടെ ദൈർഘ്യം കണക്കാക്കുന്നില്ലെന്നും ദുൽഖർ പറഞ്ഞു.

Also Read: കല്യാണിയുടെ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ; ‘മിന്നുകെട്ടിയത്’ സീരിയൽ നടൻ

ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തുന്ന ലക്കി ഭാസ്കറിൻ്റെ പ്രമോഷനിലാണ് ഡിക്യു മനസ്സുതുറന്നത്. ലക്കി ഭാസ്‌കർ പുതിയ ആളായിരിക്കുമെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ഇത്തരമൊരു ബാക്ക്‌ഡ്രോപ്പിൽ താൻ ആദ്യമായാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News