‘തന്റെ പ്രതീക്ഷകള്‍ക്ക് മുകളിൽ പോയ സിനിമ ഇതാണ്’: ദുല്‍ഖര്‍ സൽമാൻ

dulquer salmaan

ചെയ്ത സിനിമകളില്‍ തനിക്ക് പെര്‍ഫെക്റ്റ് എന്ന് തോന്നിയിട്ടുള്ള സിനിമകളെ കുറിച്ച് വ്യക്തമാക്കി ദുല്‍ഖര്‍ സൽമാൻ. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ പെർഫെക്റ്റ് ചിത്രങ്ങളിൽ വരുമെന്നും താരം പറഞ്ഞു. തന്റെ പ്രതീക്ഷകള്‍ക്ക് മുകളിൽ പോയ ചിത്രമാണ് സീതാരാമമെന്നും ദുൽഖർ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

സീതാരാമം സിനിമയുടെ സിനിമയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കെല്ലാം എടുത്തു പറയേണ്ടതാണ്. സിനിമയുടെ കഥ പറയുന്ന സമയത്ത് നമ്മുടെ മനസിലൂടെ കേള്‍ക്കുന്നതിന്റെ വിഷ്വല്‍ അല്ലെ പോകുക. ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ വന്ന വിഷ്വലിനേക്കാള്‍ മികച്ചതായാണ് ആ സിനിമ അവർ ചെയ്തിരിക്കുന്നത്.

ALSO READ: ഹിന്ദിയിൽ അത്തരം റോളുകൾ ലഭിക്കാറില്ല; കോമഡി ചെയ്യുമ്പോൾ ഓർമ വരുന്നത് ഉർവശിയെ: വിദ്യാ ബാലൻ

പല സിനിമകള്‍ക്കും വേണ്ടി വിവിധ ഭാഷകളില്‍ താൻ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമകളുടെയെല്ലാം വശങ്ങളും മനസിലാക്കിയാലും റിലീസ് ദിനത്തില്‍ സിനിമ നമ്മളെ ഞെട്ടിക്കുന്നു എന്നത് വലിയ കാര്യമാണ്,എന്നും ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News