‘ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു, ചെറിയൊരു ഇടവേള സിനിമയിൽ വേണ്ടി വന്നു’: ദുല്‍ഖര്‍ സൽമാൻ

dulquer salmaan

തനിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും അതുകാരണം ചില സിനിമകൾ മാറിപ്പോയെന്നും
വ്യക്തമാക്കി നടൻ ദുല്‍ഖര്‍ സൽമാൻ. ചെറിയൊരു ഇടവേള സിനിമയിൽ വേണ്ടി വന്നുവെന്നും അത് ആരുടെയും തെറ്റല്ല എന്നും ആരോഗ്യ പ്രശ്നങ്ങൾ കാരണം ചില സിനിമകള്‍ മാറിപ്പോയി എന്നും ദുൽഖർ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തനിക്ക് ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഞാൻ ചെയ്യാനിരുന്ന ചില സിനിമകൾ എന്നിൽ നിന്ന് മാറി പോയെന്നും ആരോഗ്യപ്രശ്നങ്ങൾ ആണ് കാരണമെന്നും നടൻ വ്യക്തമാക്കി.ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അതേസമയം കിംഗ് ഓഫ് കൊത്തക്ക് ശേഷം നീണ്ട ഒരു ഇടവേള ദുൽഖറിന് വന്നിരുന്നു. അതിനു ശേഷമാണ് താരത്തിന്റെ പുതിയ സിനിമ എത്തുന്നത് .ഈ വർഷം പ്രഭാസിന്‍റെ കൽക്കിയിൽ ഒരു ചെറിയ റോളിൽ ദുൽഖർ ഉണ്ടായിരുന്നു.തെലുങ്കിൽ ആണ് താരത്തിന്റെ പുതിയ ചിത്രം വരുന്നത് . ലക്കി ഭാസ്കർ ആണ് പുതിയ ചിത്രം. ഒക്ട്ബർ 31നാണ് ചിത്രത്തിന്‍റെ റിലീസ്.

ALSO READ: ‘അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു, തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ’: മഞ്ജു വാര്യർ

അതേസമയം താരം സിനിമയിൽ അരങ്ങേറ്റം കുറിച്ച് പതിമൂന്നു വര്‍ഷത്തിനകം ദുൽഖർ ചെയ്തിരിക്കുന്നത് ഇതിനകം 43 ചിത്രങ്ങള്‍ ആണ്. യുവ നടന്മാരിൽ ഏറ്റവും ആരാധകർ ഉള്ള നടൻ കൂടിയാണ് ദുൽഖർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News