അക്കാര്യത്തില്‍ താനൊരു ശാഠ്യക്കാരനാണ്; അതുകൊണ്ടാണ് ആ അവസരം നിരസിച്ചത്: ദുല്‍ഖര്‍ സല്‍മാന്‍

ഒറിജിനല്‍ കണ്ടന്റിനോടാണ് തനിക്ക് താത്പര്യമെന്നും റീമേക്ക് ചിത്രങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും വ്യക്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

തനിക്ക് താല്‍പര്യമെന്നും അതില്‍ താനൊരു ശാഠ്യക്കാരനാണന്നും ദുല്‍ഖര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഡേയ്സിന്റെ റീമേക്കിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും താരം പറഞ്ഞു. ഒരേ കഥാപാത്രം എന്തിനാണ് വീണ്ടും ചെയ്യുന്നതെന്നും ദുല്‍ഖര്‍ ചോദിച്ചു.

‘ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് എന്റെ ആഗ്രഹം. റീമേക്കുകളോട് എനിക്ക് താത്പര്യമില്ല. ഒറിജിനല്‍ കണ്ടന്റ് കണ്ടെത്താന്‍ ശ്രമിക്കണം. റിലീസിന് ശേഷം വിജയിച്ച ഒരുപാട് സിനിമകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. കാരണം അതെല്ലാം റീമേക്കുകളായിരുന്നു. അതില്‍ ഞാനൊരു ശാഠ്യക്കാരനാണ്. ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് ആഗ്രഹിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിലേക്ക് എന്നെ വിളിച്ചിരുന്നു. അതേ കഥാപാത്രം തന്നെ ചെയ്യാനായി. ഒരേ കഥാപാത്രം എന്തിനാണ് വീണ്ടും ചെയ്യുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News