എനിക്ക് അവരെ പോലെ ഡാന്‍സ് കളിക്കാനോ ഫൈറ്റ് ചെയ്യാനോ പറ്റില്ല: ദുല്‍ഖര്‍ സല്‍മാന്‍

രാം ചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും പോലെ ഫൈറ്റ് ചെയ്യാനോ ഡാന്‍സ് കളിക്കാനോ പറ്റില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അവര്‍ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ടുണ്ടോ എന്നും സാധാരണ മനുഷ്യര്‍ക്ക് അത് പറ്റില്ലെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

രാം ചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും ദുല്‍ഖറിനേയും ഒരു ചിത്രത്തില്‍ കാണണമെന്ന ഒരു ആരാധകന്റെ കമന്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് അവരെ പോലെ ഡാന്‍സ് കളിക്കാന്‍ സാധിക്കില്ലെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

‘എനിക്ക് അവരെ പോലെ ഫൈറ്റ് ചെയ്യാനോ ഡാന്‍സ് കളിക്കാനോ പറ്റില്ല. അവര്‍ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ടുണ്ടോ. സാധാരണ മനുഷ്യര്‍ക്ക് അത് പറ്റില്ല. അവര്‍ അതിന് വേണ്ടി ജനിച്ചിരിക്കുന്നതാണ്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

‘റീച്ചുണ്ടാകുന്ന വലിയ കൊമേഴ്ഷ്യല്‍ സിനിമകളല്ല മലയാളത്തിലുണ്ടാകുന്നത്. കഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മലയാള സിനിമകള്‍ക്ക് ഒ.ടി.ടിയില്‍ കൂടുതല്‍ റീച്ച് കിട്ടുന്നത്. എന്നാല്‍ ഇത് മാറുമെന്ന് തോന്നുന്നു. വലിയ സ്വപ്നങ്ങള്‍ കാണാനുള്ള ധൈര്യം ഇപ്പോള്‍ മലയാളം ഇന്‍ഡസ്ട്രിക്കുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News