മലയാളികൾ സ്മാർട്ട് ആണെന്ന് നടൻ ദുൽഖർ സൽമാൻ. കേരളത്തിൽ നൂറു ശതമാനം സാക്ഷരതയുള്ളതാണ് അതിന് കാരണമെന്നും, പുറത്ത് വെച്ച് മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നായിരിക്കുമെന്നും പ്രമുഖ മാധ്യമത്തിന് അനൽകിയ അഭിമുഖത്തിനിടെ ദുൽഖർ പറഞ്ഞു.
ദുൽഖർ പറഞ്ഞത്
ഞങ്ങളുടെ സാക്ഷരത നിരക്ക് മൂലമാണ് ഞങ്ങൾ സ്മാർട്ടാണ് എന്നൊരു ധാരണ ഉള്ളത്. കേരളത്തിൽ 100 ശതമാനം സാക്ഷരതയുണ്ട്. പുറത്ത് വെച്ച് മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നാണ്? മലയാളി ആണെന്നറിയുമ്പോള്‍ തന്നെ പിന്നാലെ വരുന്ന ചോദ്യം ഊഹിക്കാനാവും.
പിന്നെ അവിടെ നല്ല ഭക്ഷണമുണ്ട്. പത്തിരി എന്ന് പറയുന്ന ഒരു ഐറ്റമുണ്ട്. റൈസ് ചപ്പാത്തി എന്നൊക്കെ പറയാം. വളരെ നേര്‍ത്തതായിരിക്കും. ഒരേസമയമം രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കഴിക്കാനാവും. തേങ്ങാപ്പാല്‍ ഞങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാനഘടകമാണ്. പിന്നെ മട്ടന്‍, ചിക്കന്‍, ചെമ്മീന്‍ അങ്ങനെ കുറെ നോണ്‍വെജ് വിഭവങ്ങളുണ്ട്.
മറ്റൊന്ന് ഫുട്‌ബോളിന് കേരളത്തില്‍ വലിയ സ്വാധീനമുണ്ട്. ലോകകപ്പ് നടന്നപ്പോള്‍ നന്ദി പറഞ്ഞ രാജ്യങ്ങളുടെ കൂടെ കേരളവും ഉണ്ടായിരുന്നു. കേരളം ഒരു രാജ്യമാണെന്നാണ് അവര്‍ വിചാരിച്ചത്. അവിടെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹത്തിന്റെ ഒരുപാട് വീഡിയോകള്‍ പുറത്ത് വരാറുണ്ട്.
ഫുട്‌ബോള്‍ സംബന്ധമായ എല്ലാം അവിടെ കാണും. ലോക്കലായി സെവന്‍സ് ഫുട്‌ബോള്‍ കളിക്കാറുണ്ട്. ലോക്കല്‍ ടൂര്‍ണമെന്റുകളുണ്ട്. ആഫ്രിക്കയില്‍ നിന്നും പ്ലെയേഴ്‌സിനെ കൊണ്ടുവന്ന് കളിപ്പിക്കും. അവരുടെ ക്ലബ്ബുകളിലുള്ള ചെറിയ ബജറ്റില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്ലെയേഴ്‌സിനെ കൊണ്ടുവരും.
വടക്കന്‍ കേരളത്തില്‍ ഷൂട്ടിന് പോയപ്പോള്‍ ഭ്രാന്തമായ ഫുട്‌ബോള്‍ പ്രേമമാണ് കണ്ടത്. വീടുകള്‍ക്ക് ഇഷ്ടടീമുകള്‍ക്കനുസരിച്ചുള്ള പെയ്ന്റടിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here