‘ഇനി കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യും, ബിലാലിന്റേത് ഒന്നൊന്നര വരവായിരിക്കും’: ദുൽഖർ സൽമാൻ

Dulquer Salmaan

ഇനി കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യുമെന്ന് വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് സംഭവിച്ചിട്ടില്ല. അതിനാൽ മലയാളത്തിൽ നിന്ന് മാറി നിന്നതായും തനിക്ക് തോന്നുന്നില്ല എന്നും ദുൽഖർ സൽമാൻ പറഞ്ഞു.

ഉടനെ മലയാളത്തിൽ സിനിമകൾ ചെയ്യുമെന്നും നിങ്ങൾക്ക് ഇഷ്ടപെട്ട സംവിധായകർക്ക് ഒപ്പമാണ് ഇനി വരുന്ന സിനിമകൾ എന്നുമാണ് ദുൽഖർ പറഞ്ഞിരിക്കുന്നത്. നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും താരം പറഞ്ഞു. കൊച്ചിയിൽ നടന്ന ലക്കി ഭാസ്കർ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു ദുൽഖർ ഇക്കാര്യം പറഞ്ഞത്.

ALSO READ: കിഷ്‌കിന്ധാകാണ്ഡം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നഹാസിന്റെ സിനിമയും അതുപോലെ സൗബിനൊപ്പമുള്ള സിനിമയും താൻ കൺഫോം ചെയ്യുകയാണ്. അതിനൊപ്പം ഒരു പുതുമുഖ സംവിധായകന്റെ സിനിമയുമുണ്ട് എന്നാണ് താരം വ്യക്തമാക്കിയത്. അത് നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രമാണ്,’എന്നും ദുൽഖർ പറഞ്ഞു. കൂടാതെ ബിലാലിനെ കുറിച്ചും താരം പറഞ്ഞു. ‘ബിലാൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് ബിലാലിനെ അറിയൂ. പക്ഷേ വരുമ്പോ അതൊന്നൊന്നര വരവായിരിക്കും’, എന്നായിരുന്നു ചോദ്യത്തിനുള്ള മറുപടിയായി ദുൽഖർ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News