അംബാനിക്ക് നന്ദി പറഞ്ഞ് ദുൽഖർ

സിനിമ, രാഷ്ട്രീയ, കായിക രംഗത്തെ പ്രമുഖരെക്കൊണ്ട് സമ്പന്നമായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍. ഹോളിവുഡിലേയും ബോളിവുഡിലെയും സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും നിറഞ്ഞ ചടങ്ങിൽ മലയാള താരം ദുൽഖർ സൽമാനും കുടുംബവും പങ്കെടുത്തിരുന്നു.ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പം ആണ് ദുൽഖർ ഉദ്ഘാടനത്തിന് എത്തിയത്.ചടങ്ങിലേക്ക് തങ്ങളെ വ്യക്തിപരമായി ക്ഷണിച്ചതിന് ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിക്കുകയാണ് ദുൽഖർ. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് ഒപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. രണ്ട് ദിവസമായിട്ടാണ് ഉദ്ഘാടന പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്.സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിൻ്റെയും ഭാര്യയുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

Also Read: മോഹൻലാലിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്, ബന്ധം അത്ര മികച്ചതായിരുന്നില്ലെന്ന് ശ്രീനിവാസൻ

ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെന്‍ഡായ, പെനലോപ് ക്രൂസ്, ജിജി ഹദിദ്, എമ്മ ചേംബര്‍ലെയ്ന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, സോനം കപൂര്‍, അനുപം ഖേര്‍, വിദ്യാ ബാലന്‍, കജോള്‍, മാധുരി ദീക്ഷിത്‌, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ജാവേദ് അക്തര്‍, ഷബാന ആസ്മി, രശ്മിക മന്ദാന തുടങ്ങി ഒട്ടേറെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ്, സാനിയ മിര്‍സ എന്നിവരും പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News