‘ഞാൻ സമ്മതിക്കുന്നു നീയാണ് ഏറ്റവും വലിയ സുന്ദരി’, ഇറ്റാലിയൻ തെരുവുകളിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ

മലയാളികളുടെ പാൻ ഇന്ത്യൻ ഹീറോയാണ് ദുൽഖർ സൽമാൻ. നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. നടൻ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇറ്റലിയിൽ നിന്നുള്ള ഒരു മനോഹരമായ ചിത്രമാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: കണ്ണൂർ സ്‌ക്വാഡും തീപ്പൊരി ബെന്നിയുമടക്കം സിനിമകളുടെ ചാകര; നവംബർ മാസത്തിലെ ഒടിടി റിലീസുകൾ

കുഞ്ഞ് ആരാധികയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്‌തത്‌. ഇറ്റലിയിലെ സിസിലിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. പഴയ മോഡല്‍ ഫിയറ്റ് 500 മോഡല്‍ കാറും ചാരി ദുല്‍ഖര്‍ നില്‍ക്കുന്നതും, ഒരു കുഞ്ഞു പെണ്‍കുട്ടി ദുല്‍ഖറിനോട് എന്തോ പറയുന്നതുമാണ് ചിത്രം. ചിരിച്ചു കൊണ്ട് ദുല്‍ഖര്‍ ആ കുഞ്ഞിനോട് പ്രതികരിക്കുന്നുണ്ട്. പിറകിൽ പ്രായമായ ഒരാൾ ഇരിക്കുന്നുമുണ്ട്.

അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ചിത്രമെന്നാണ് ആരാധകർ ദുൽഖറിന്റെ ഈ ചിത്രത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. രണ്ടുപേരും മനോഹരമാണെന്ന് പലരും പറയുമ്പോൾ, ചിത്രത്തിലുള്ള കാറിനെ കുറിച്ചും ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

ALSO READ: ‘അറിയാതെപോയ പലതും’കഥാസമാഹാരം പ്രകാശനം ചെയ്തു

അതേസമയം, കമലഹാസൻ-മണിരത്നം ചിത്രമാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൽകി എന്ന പ്രഭാസ് ചിത്രത്തിലും, സൂര്യയുടെ നാല്പത്തി മൂന്നാം ചിത്രത്തിലും ദുൽഖർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News