‘ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു’; ഉമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍

മമ്മൂട്ടിയുടെ ഭാര്യയെന്ന നിലയിലും ദുല്‍ഖറിന്റെ അമ്മയെന്ന നിലയിലുമൊക്കെ സുല്‍ഫിത്തിനെ മലയാളികള്‍ക്ക് പരിചിതമാണ്. ഇന്ന് സുല്‍ഫത്തിന്റെ പിറന്നാള്‍ ദിനമാണ്. ഉമ്മയുടെ ജന്മദിനത്തില്‍ ഫേസ്ബുക്കില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച ആശംസാ വാചകങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ഉമ്മാ, നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാന്‍ ഞാന്‍ ഫോട്ടോകള്‍ തിരയുകയായിരുന്നു. അപ്പോഴാണ് ഈ ചിത്രം ഞാന്‍ കണ്ടത്. ഈ സാരിയില്‍ ഉമ്മയെ കാണുമ്പോള്‍ മറിയത്തേക്കാള്‍ ചെറുപ്പത്തില്‍ ഞങ്ങള്‍ക്കുള്ള ചില ബാല്യകാല ഓര്‍മ്മകളും ചിത്രങ്ങളും അതെന്നെ ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ വീണ്ടും ഒരു കുട്ടിയായത് പോലെ എനിക്ക് തോന്നി, നിങ്ങള്‍ എന്നെ അങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയാം. വാസ്തവത്തില്‍ നമ്മളെല്ലാവരും. ഞങ്ങള്‍ക്ക് എത്ര വയസ്സുണ്ടെങ്കിലും നിങ്ങളുടെ കണ്ണുകളിലും ഹൃദയത്തിലും നിങ്ങളുടെ മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്. നിങ്ങള്‍ക്ക് എക്കാലത്തും ഞങ്ങളെല്ലാം കുഞ്ഞുങ്ങളായിരിക്കുമല്ലോ. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു ഉമ്മേ, നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു’ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News