‘ആ ഡയലോഗ് ഒക്കെ പറയാൻ കുറേക്കൂടി കാലമെടുക്കും’; ലക്കി ഭാസ്കറിന്റെ വിശേഷങ്ങളുമായി ദുൽഖർ

DULQUER SALMAN

തന്റെ മലയാളം സിനിമകളിൽ പഞ്ച് ഡയലോഗുകൾ കുറവാണെന്ന് നടൻ ദുൽഖർ സൽമാൻ. പഞ്ച് ഡയലോഗുകൾ പറയാൻ പ്രേക്ഷകർ അർഹത നൽകിയിരിക്കുന്നത് ചില സൂപ്പർ സ്റ്റാറുകൾക്കാണെന്നും അത്തരം ഡയലോഗുകൾ പറയാൻ തനിക്ക് ഇനിയും സമയം വേണ്ടിവരുമെന്നും താരം പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളുടെ ഡബ്ബിങിനെ പറ്റിയുള്ള ചോദ്യത്തിനോടായിരുന്നു ദുൽഖറിന്റെ മറുപടി.

പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ വിശേഷങ്ങൾ കൈരളി ടിവിയുമായി പങ്കുവെക്കുകയായിരുന്നു ദുൽഖർ. ലക്കി ഭാസ്കറിൽ അഭിനയിക്കുകയാണെന്ന് തനിക്ക് ഒരിക്കൽ പോലും തോന്നിയില്ലെന്നും ഓരോ കഥാപാത്രങ്ങളും അത്രയ്ക്ക് മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രമാണ് ലക്കി ഭാസ്കർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News