‘ഒരുപാട് സമയം ഒരുമിച്ച് ചെലവിടണം, എന്റെ ഇത്തയ്ക്ക് പിറന്നാള്‍ ആശംസകള്‍’ ദുല്‍ഖര്‍ സല്‍മാന്‍

സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. എന്റെ ഇത്തക്ക് ജന്മദിനാശംസകള്‍ എന്ന് തുടങ്ങുന്ന അടികുറിപ്പോടെ ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നമ്മള്‍ ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതമെന്നും ഈ വര്‍ഷവും ഒരുപാട് യാത്രകള്‍ ഒന്നിച്ചു ചെയ്യാന്‍ സാധിക്കട്ടെ എന്നും കുറിപ്പില്‍ പറയുന്നു.

‘എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ ഏറ്റവും ലളിതമാണ്. നമ്മള്‍ ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാള്‍ ലളിതമല്ല മറ്റൊന്നും. വിവിധ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വരുന്ന വര്‍ഷം നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് കൂടുതല്‍ സമയവും ചിലവഴിക്കാനും യാത്രയു ചെയ്യാനും സാധിക്കട്ടെ. ഏറ്റവും നല്ല ദിവസം ആശംസിക്കുന്നു ഇത്താ, നിന്നെ ഏറ്റവും സ്‌നേഹിക്കുന്നു’ ദുല്‍ഖറിന്റെ കുറിപ്പ്

നിരവധി ആളുകള്‍ സുറുമിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News