ബിഎംഡബ്ള്യൂ സെവൻ സീരീസിന് പുറമെ ഫെരാരിയും സ്വന്തമാക്കി ദുൽക്കർ

ബിഎംഡബ്ള്യൂ സെവൻ സീരീസിന് പിന്നാലെ ഫെരാരി സൂപ്പർകാറും സ്വന്തമാക്കി ദുൽക്കർ സൽമാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയർവീൽ ഡ്രൈവ് സൂപ്പർകാറാണ് ഇപ്പോൾ ദുൽക്കർ സ്വന്തമാക്കിയത്. ഏറെ നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കിയ വി 6 പ്രൊഡക്ഷൻ കാറാണ് 296 ജിടിബി. ദ റിയൽ ഫെരാരി വിത്ത് ജെസ്റ്റ് 6 സിലിണ്ടേഴ്സ് എന്നാണ് 296 എന്ന സൂപ്പർകാർ പുറത്തിറക്കിക്കൊണ്ട് ഫെരാരി പ്രഖ്യാപിച്ചത്.

ALSO READ: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത

ഒരു വർഷത്തിന് ശേഷമാണ് ഈ ഹൈബ്രിഡ് കാർ ഇന്ത്യയിലെത്തുന്നത്. മാരനെല്ലോ എന്ന മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച സൂപ്പർകാറായ മാർക്ക് 296 ജിടിബി പുറത്തിറക്കി ഒമ്പത് മാസത്തിന് ശേഷമാണ് ഡ്രോപ്പ്-ടോപ്പ് ജി ഫെരാരി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്‌പോര്‍ട്‌സ് കാറാണ് 296 ജി.ടി.ബി. ഫെരാരിയുടെ ഡിനോ ബ്രാന്റുകളില്‍ മാത്രമാണ് മുന്‍കാലങ്ങളില്‍ വി6 എന്‍ജിന്‍ നല്‍കിയിരുന്നത്. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്.

ALSO READ: തൃശൂരില്‍ കോണ്‍ഗ്രസ് രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പ്: വി ഡി സതീശന്‍

ഏകദേശം 5.40 കോടി രൂപ എക്സ്ഷോറൂം വിലയുള്ള 296 ജിടിബി കസ്റ്റമൈസേഷൻ കൂടി ചേരുമ്പോൾ വില വർധിക്കുകയും ചെയ്യും. 6250 ആർപിഎമ്മിൽ 740 എൻഎം ആണ് ടോർക്ക്. വേഗം 100 കിലോമീറ്റർ കടക്കാൻ ഈ സൂപ്പർകാറിന് വെറും 2.9 സെക്കൻഡ് മാത്രം മതി. 330 കിലോമീറ്റർ ഉയർന്ന സ്പീഡുള്ള ഫെരാരി 296 ജിടിബി വാഹനപ്രേമികളുടെ ഇടയിൽ ഒരു സ്റ്റാർ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News