വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖർ ; പടം കേറി കൊളുത്തിയെന്ന് കമന്റുമായി മമ്മൂട്ടി ഫാൻസും

മലയാള സിനിമയിൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. അടുത്ത കാലത്തായി പുറത്തിറങ്ങിയിട്ടുള്ള മിക്ക ചിത്രങ്ങളും അത്തരം സ്വാഭാവമുള്ളവയാണ്. അവയെല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇത്തരത്തിലൊരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. പുതുമുഖ സംവിധായകനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായ കണ്ണൂർ സ്‌ക്വാഡ് ഇന്ന് തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആദ്യ ദിവസം തന്നെ മുൻവിധികൾ മറികടക്കുന്ന ഗംഭീര അഭിപ്രായങ്ങളാണ് കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം കാഴ്ച വെച്ചിരിക്കുന്നത്.

Also Read; ജീവനക്കാരിയെ ചോദ്യം ചെയ്തു ; ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയ ഈ ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ പുതിയൊരു പൊൻതൂവലെന്നാണ് സിനിമാ ആസ്വാദകരുടെ അഭിപ്രായം. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാനും ആദ്യ ദിവസം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് ദുൽഖറിന്റെ പ്രതികരണം. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി… ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു” എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ കമന്റുകളുമായി മമ്മൂട്ടി ഫാൻസും രംഗത്തെത്തി.

Also Read; മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ ആരോപണം; ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ്

ദ കിംഗ് മമ്മൂക്ക, റോഷാക്കിന് ശേഷം പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി നൽകിയ സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. ടെക്‌നിക്കൽ സൈഡ് നോക്കിയാലും ഗംഭീര അഭിപ്രായമാണ് സിനിമയെക്കുറിച്ച്. അത് കൂടാതെ മമ്മൂട്ടിയുടെ പെർഫോമൻസിനെക്കുറിച്ചും മികച്ച അഭിപ്രായമാണ്. മലയാള സിനിമയിൽ അമാനുഷികത ഇല്ലാതെ പൊലീസ് വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ മമ്മൂക്കയോളം പെർഫെക്റ്റായ മറ്റൊരു ചോയിസ് ഇല്ല, ഒരേ ഒരു പടത്തലവൻ, കൊത്തക്ക് പറ്റാത്തത് കണ്ണൂർ സ്‌ക്വാഡിന് പറ്റി. പടം കൊളുത്തി മക്കളെ”, എന്നിങ്ങനെയാണ് പോസ്റ്റിന്റെ കമന്റുകൾ.

Also Read; ഗ്രഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി

നവാഗതൻ ആണെങ്കിലും അതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ മമ്മൂട്ടി ചിത്രം ​ഗംഭീരമായി അണിയിച്ചൊരുക്കിയ സംവിധായകന്‍ റോബിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവൻ, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേർ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹമ്മദ് ഷാഫിയും റോണിയും ചേർന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News