ലുലുവിനെ ഇളക്കി മറിച്ച് ഡിക്യു; ഒപ്പം ലക്കി ഭാസ്കർ ടീമും

lucky bhaskar

ദുൽഖറിനെ കണ്ടിട്ട് കുറെയായല്ലോ? ഷൂട്ടിങ് തിരക്കിലാണോ? അടുത്തിടെയായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ ചോദ്യമായിരുന്നു ഇത്. ചർച്ചകൾ ചൂട് പിടിക്കുന്നതിനിടെ ഇപ്പോഴിതാ കിടിലൻ റീ എൻട്രിയുമായി ഡിക്യു വീണ്ടും ആരാധകരുടെ മുൻപിലേക്ക് എത്തിയിരിക്കുകയാണ്.

ലക്കി ഭാസ്‍കറിന്റെ പ്രൊമോഷൻ പരിപാടിക്ക് വേണ്ടിയാണ്  കൊച്ചി  ലുലു മാളിനെ ആവേശക്കടലാക്കി മാറ്റികൊണ്ടുള്ള താരത്തിന്റെ എൻട്രി.പ തിനാല് മാസങ്ങൾക്ക് ശേഷമാണ് ദുൽഖർ കേരളത്തിൽ എത്തുന്നത്. ഇത് ആരാധകർക്ക് വലിയ ആവേശമായി മാറി. വേദിയിലെത്തിയ ഡിക്യു ഡാൻസിലൂടെയും ആരാധകരെ ആവേശത്തിന്റെ തിരയിലാക്കി.ആരാധകർക്കൊപ്പം സംവദിക്കുകയും ലക്കി ഭാസ്കറിനെ കുറിച്ച് സംസാരിക്കുകയും ചെയ്ത ദുൽഖർ, തന്റെ പുതിയ മലയാള ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടു.

ALSO READ; ഐശ്വര്യയുടെ കിടിലന്‍ ബ്യൂട്ടി ടിപ്‌സ്; ഈസിയുമാണ് എഫക്ടീവുമാണ്!

31ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ ട്രൈലർ സമൂഹ മാധ്യമങ്ങളിൽ വാൻ ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News