ആരാധകരേ, നിങ്ങൾ ‘ലക്കി’യാണ്; ലക്കി ഭാസ്കർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

lucky bhaskar ott release

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. തന്‍റെ കരിയറിലെ ആദ്യ നൂറുകോടി കൂടിയാണ് ദുൽഖർ ലക്കി ഭാസ്കറിലൂടെ അടിച്ചെടുത്തത്.

1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഭാസ്‌കറിൻ്റെ ഭാര്യ സുമതിയായി മീനാക്ഷി ചൗധരിയാണ് വേഷമിട്ടിട്ടുള്ളത്. കൂടാതെ റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ALSO READ; ദുൽഖർ സൽമാന്‍റെ ലക്കി ഭാസ്ക്കർ രണ്ട് ദിവസംകൊണ്ട് എത്ര കോടി കളക്ഷൻ നേടി?

നെറ്റ്ഫ്ലിക്സിലൂടെയാണ് നവംബർ 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുക. 30 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി ഡീൽ നെറ്റ്ഫ്ലിക്സ് ഉറപ്പിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്.

ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകാളിലാണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News