സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍

പലപ്പോഴും മമ്മൂട്ടിയുടെ സിനിമ പോസ്റ്റര്‍ മകനും പ്രിയതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വാപ്പിച്ചിയുടെ ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. കട്ടത്താടിയും കൂളിംഗ് ഗ്ലാസും പോണീടെയില്‍ ഹെയര്‍ സ്റ്റൈയിലുമായി മാസ് ലുക്കില്‍ എത്തുകയാണ് ‘ബസൂക്ക’ എന്ന പുതിയ ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി.

ALSO READ: രാജ്യത്തെ ഞെട്ടിച്ച 20 ട്രെയിന്‍ ദുരന്തങ്ങ‍ള്‍

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ‘ദ മെഗാസ്റ്റാര്‍ ഈസ് ബാക്ക് എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചത്. ഈ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധിപ്പേരാണ് പോസ്റ്റിന് കമന്‍റുമായി രംഗത്ത് എത്തിയത്.

ഡിനോ ഡെന്നീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഗൗതം മേനോന്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യൂഡ്‌ലീ ഫിലിംസിന്‍റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനുമൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ALSO READ: തൃശൂർ ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News