കേരളത്തിൽ മാത്രമല്ല, തമിഴകത്തും വമ്പൻ ഹിറ്റ്! ദുൽഖറിന്റെ ലക്കി ഭാസ്കർ മികച്ച പ്രതികരണം

LUCKY BHASKAR

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ തമിഴ്നാട്ടിലും വമ്പൻ ഹിറ്റ്. റിലീസായി വെറും പന്ത്രണ്ട് ദിവസംകൊണ്ട് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

ശിവകാർത്തികേയൻ ചിത്രം അമരൻ മുന്നേറുമ്പോഴാണ്‌ ലക്കി ഭാസ്കർ മത്സരം മുറുക്കുന്നത് എന്നതാണ് ശ്രദ്ധേയം. മലയാള ത്തിലും തെലുങ്കിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം ലക്കി ഭാസ്കർ ഗ്ലോബൽ കളക്ഷനിൽ ചിത്രം അധികം വൈകാതെ തന്നെ 100 കോടി എന്ന നാഴികക്കല്ല് മറികടക്കും.

ALSO READ; അന്ന് വില്ലൻ ഇന്ന് നായകൻ ! ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

ദീപാവലി ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.1980-1990 കാലഘട്ടത്തിലെ ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ENGLISH NEWS SUMMARY: Dulquer Salman starrer Lucky Bhaskar gains 10 crore collection from Tamil Nadu itself.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News