‘എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത’, ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം: കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ

ഝാര്‍ഖണ്ഡില്‍ ബ്രസീലിയന്‍ യുവാവ് ആക്രമിക്കപ്പെടുകയും സ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ ദുല്‍ഖര്‍ സല്‍മാന്‍. ഇൻസ്റ്റഗ്രാമിലാണ് തന്നെ നടുക്കിയ സംഭവത്തിൽ ദുൽഖർ പ്രതികരണം രേഖപ്പെടുത്തിയത്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കി.മീ. അകലെ ഡുംക ജില്ലയില്‍ വെച്ചാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്.

ALSO READ: ‘ഹെഡ്സെറ്റ് പണി തുടങ്ങി മക്കളെ’, യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ദമ്പതികൾ ഇന്ത്യയിലെത്തിയത്. നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ഏഴോളം വരുന്ന യുവാക്കൾ ദമ്പതികളെ ആക്രമിച്ചത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ദമ്പതികൾ കേരളത്തിലും എത്തിയിരുന്നു. കോട്ടയത്ത് എത്തിയ ഇവർ ദുൽഖറിന്റെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണവും കഴിച്ചിരുന്നു.

‘എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം’, ദമ്പതിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

ALSO READ: ‘ബോഡി ഷെയിമിങ്ങിനെ ന്യായീകരിച്ച് നടൻ ദിലീപ്’, ഇതൊരു നിയമം ഒന്നും അല്ലല്ലോ അനുസരിക്കാൻ എന്ന് പരാമർശം

അതേസമയം, സോഷ്യൽ മീഡിയ പോസ്റ്റിൽ യുവതി താൻ നേരിട്ട അതിക്രമങ്ങളെ കുറിച്ച് വ്യകത്മാക്കി. ‘ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്’, യുവതി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News