‘ജീവിതത്തില്‍ അനായാസമായി നിരവധി വേഷങ്ങള്‍ നീ കൈകാര്യം ചെയ്യുന്നു’; അമാലിന് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

‘ജീവിതത്തില്‍ അനായാസമായി നിരവധി വേഷങ്ങള്‍ നീ കൈകാര്യം ചെയ്യുന്നു’; അമാലിന് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

ഭാര്യ അമാല്‍ സൂഫിയക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. എപ്പോഴും ഊര്‍ജത്തോടെ മാത്രമേ അമാലിനെ കണ്ടിട്ടുള്ളൂവെന്നും ജീവിതത്തില്‍ ഒരുപാട് റോളുകള്‍ അനായാസമായി ചെയ്യുന്ന വ്യക്തിയാണ് അമാലെന്നും കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.

also read :‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’; ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ മേയര്‍ ആര്യാ രാജേന്ദ്രൻ

‘അം, മമ്മാ…ഞങ്ങളുടെ വീട്ടില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന രണ്ട് ശബ്ദങ്ങളാണിത്. നീ എത്ര ക്ഷീണിതയായാലും, ഒരു ദിവസം മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്നാലും ഞങ്ങള്‍ക്ക് വേണ്ടി ഊര്‍ജം കണ്ടെത്തുന്നു. നിന്റെ വളര്‍ച്ച ഞാന്‍ നിത്യവും കാണുന്നു. എന്നാല്‍ നീ ഒരിക്കലും മാറുന്നില്ല. ജീവിതത്തില്‍ അനായാസമായി നിരവധി വേഷങ്ങള്‍ നീ കൈകാര്യം ചെയ്യുന്നു. നിന്റെ ശാന്തമായ വ്യക്തിത്വമാണ് നമ്മുടെ ജീവിതത്തിലേക്ക് നിരവധിയാളുകളെ കൊണ്ടുവരുന്നത്. എപ്പോഴും നീ ആയിരിക്കുന്നതില്‍ നന്ദി. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. മനോഹരമായൊരു പിറന്നാള്‍ ആശംസിക്കുന്നു.’ ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു.

also read :സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്ക്

2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News