ആരാധകർക്ക് പിറന്നാൾ ദിനം ദുൽഖറിന്റെ സർപ്രൈസ് ; സൂര്യ 43-ൽ കേന്ദ്ര കഥാപാത്രമായി ഡി ക്യൂ

‘സുററൈ പോട്ര്’ എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത മുൻപെത്തിയിരുന്നു. സംവിധായിക തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാലിപ്പോൾ സുധ കൊങ്കര ചിത്രമായ സൂര്യ 43-ൽ സൂര്യയ്‌ക്കൊപ്പം ദുൽഖർ സൽമാനും ഭാ​ഗകുന്നു. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

also read :പഥേർ പാഞ്ചാലിയുടെ ലോഗോ ക്ലാസിക് പദവിക്ക് ടൈം മാഗസിന്റെ ആദരം

സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റാണ് ചിത്രം ഒരുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം 2ഡി തന്നെയാകും നൽകുക എന്നാണ് വിവരം. ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് ജി വി പ്രകാശാണ്. ജി വിയുടെ നൂറാമത്തെ ചിത്രമാണ്. ‘ജി വി 100 ലെറ്റ്സ് ​ഗോ’ എന്ന ഹാഷ് ടാ​ഗും വൈറലാണ്.

സൂര്യയുടെ ജന്മദിനത്തിൽ ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാൽ അതുണ്ടായില്ല. വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

also read :ഗോൾഡ് ടിക്ക് നിലനിർത്തണമെങ്കിൽ പരസ്യം നൽകണം; പുതിയ നിർദേശവുമായി മസ്‌ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News