“അങ്ങേയറ്റം ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു”, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

മകളുടെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ആശംസ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. സ്വപ്നങ്ങളെത്തി പിടിക്കാൻ താനെന്നും മകളുടെ കൂടെയുണ്ടാകുമെന്നാണ് പിറന്നാൾ ദിനത്തിൽ ദുൽഖർ നൽകിയ സന്ദേശം.

“എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ടു കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നതു വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ, നിന്നെ നല്ലവണ്ണം അറിയാവുന്നതു കൊണ്ടു തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയിൽ, കൃത്യതയോടെ. എന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” ദുൽഖർ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News