സൂപ്പെന്ന് കേട്ടപ്പോൾ എല്ലാവരും ചാടിയിറങ്ങി; പലഹാരക്കൊതിയിൽ നഗരം സ്തംഭിച്ചത് മണിക്കൂറുകൾ

CHINA

ഉച്ചക്കൊരു മന്തി കഴിച്ചാലോ? സുഹൃത്തുക്കളിൽ ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എസ് എന്നല്ലാതെ ഒരു ഉത്തരം എങ്ങനെയാണ് പറയുക അല്ലെ.അതുപോലെ ഒരു ചോദ്യം കേട്ടിട്ട് ഭക്ഷണം കഴിക്കാൻ ചൈനയിലെ ഒരു കൂട്ടം യുവതി യുവാക്കൾ തയ്യാറെടുത്തതോടെ നാട്ടുക്കാർക്ക് എട്ടിന്റെ പണിയാൻ കിട്ടിയത്.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ജെങ്ചൗവില്‍ നിന്ന് പുരാതന നഗരമായ കൈഫങ്ങിലെ പ്രശസ്തമായ സൂപ്പ് ഡംപ്ലിങ് കഴിക്കാനായി പതിനായിരങ്ങള്‍ സൈക്കിളുമായി ഇറങ്ങിയതാണ് നാട്ടുകാരെ വെട്ടിലാക്കിയത്. കൂട്ടത്തോടെ നഗരത്തിൽ സൈക്കിൾ എത്തിയതോടെ മറ്റ് വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങിയവർ പെട്ടു. ചിലർക്ക് ഇതെന്താ നടക്കുന്നതെന്നുപോലും മനസിലായില്ല.

ALSO READ; അന്ന് വില്ലൻ ഇന്ന് നായകൻ ! ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

ജങ്ചൗ യൂണിവേഴ്സിറ്റിയിലെ ചില വിദ്യാര്‍ത്ഥികളാണ് ഡംപ്ലിങ് സൂപ്പ് എന്ന ഭക്ഷണ വിഭവത്തെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആക്കിയത്. ഇവർ കഴിച്ച് സൂപ്പിന്റെ വീഡീയോ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് എക്‌സിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഈ വീഡീയോ കണ്ടിട്ടാണ് മറ്റുളവർ ഈ സൂപ്പ് കഴിക്കാനായി ഫുഡ് സ്പോട്ട് തേടി ഇറങ്ങിയത്.സംഭവത്തിന്റെ വീഡീയോ അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News