പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമികൾ ചാണകമെറിഞ്ഞു

സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമികൾ ചാണകമെറിഞ്ഞു. തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ALSO READ:‘ശാന്തരായിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ’; ലിയോയിൽ ഉറ്റുനോക്കി ആരാധകർ

സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമയും പരിസരവും വൃത്തിയാക്കി. പ്രതിമയിൽ ചാണകം കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.

ALSO READ:മനുഷ്യന്റെ തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കൽ; റജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ
ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മ പരാമർശത്തിന്റെ വിദ്യോഷത്തിലാകാം ആക്രമണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ച ഉദയനിധി സ്റ്റാലിന്റെ പ്രസ്തവാന വിവാദമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News